ഫേസ്ബുക്കില്‍ നിങ്ങളുടെ പ്രൊഫൈലിനെ സംബന്ധിക്കുന്ന എല്ലാ
വിവരങ്ങളും ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം എന്ന് എത്രപേര്‍ക്കറിയാം?
ഫേസ്ബുക്കില്‍ നിങ്ങള്‍
സൂക്ഷിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ ( ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റ്സ് ) നഷ്ട്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളുടെ അക്കൗണ്ട് hack ചെയ്തു ഉപയോഗിക്കുന്നവരും
നിങ്ങളുടെ ഫോട്ടോസ് അടക്കം എല്ലാം നശിപ്പിച്ചു കളയാന്‍ സാധ്യതയുണ്ട്.
ഇതു തടയാനുള്ള ഒരു മാര്‍ഗമാണ്, ഫേസ്ബുക്കില്‍ ഇന്നുവരെ നല്‍കിയിട്ടുള്ള
എല്ലാ വിവരങ്ങളും ഡൌണ്‍ലോഡ് ചെയ്തുവയ്ക്കുക എന്നത്...
എങ്ങനെ ഫേസ്ബുക്കില്‍
നിന്നും വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.
ആദ്യമായി, നിങ്ങളുടെ ഫേസ്ബുക്ക്
അക്കൌണ്ടില്‍ കയറിയ ശേഷം Acoount Setting എടുക്കുക.
ഇവിടെ ഏറ്റവും അവസാനം, Download
copy എന്ന
ലിങ്ക് കാണാം... ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Start Archive എന്ന
ലിങ്ക് ക്ലിക്ക് ചെയ്യുക.
കുറച്ച് സമയത്തിന് ശേഷം (Data യുടെ
അളവ് അനുസരിച്ച്, ചിലപ്പോ
ദിവസങ്ങള്‍ എടുത്തേക്കാം) ഫേസ്ബുക്ക് നിങ്ങളുടെ മെയില്‍ അഡ്രസിലേക്ക് എല്ലാ
വിവരങ്ങളും കംപ്രസ്സ് ചെയ്ത് അയക്കുന്നതാണ്.