
മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍,
മൊബൈല്ഫോണ്‍, ടാബ്ലെറ്റില്‍ അതുനല്ലെങ്കില് ഇന്ന് സര്‍വസാധാരണമായ ഇന്റര്‍നെറ്റ് കാഫെകളില് നിന്നും നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ട് അക്സെസ്സ് ചെയ്തു കഴിഞ്ഞാല്‍ ലോഗൌട്ട് ചെയ്യാന്‍ മറന്നു പോവുന്നത് സാധാരണമാണ്. ഇതു നിങ്ങളുടെ അക്കൗണ്ട് മറ്റുള്ളവര്‍ നിങ്ങള്‍ അറിയാതെ അക്സെസ് ചെയ്യാന്‍ കാരണമായേക്കാം.ഇതു തടയുവാനും, നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എവിടെനിന്നൊക്കെ ആക്റ്റീവ് ആണ് എന്നറിയുവാനുമുള്ള വഴികളാണ് ചുവടെ.
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എവിടെയൊക്കെ ആക്റ്റീവ് ആണ് എന്നറിയാന്‍.
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്
എവിടെന്നൊക്കെ ആക്റ്റീവ് ആണ് എന്നറിയാന്‍, ആദ്യമായി ഫേസ്ബുക്കില്‍ ലോഗിന്‍
ചെയ്യുക.
ഇനി അക്കൗണ്ട് സെറ്റിങ്ങ്സില്‍ പോവുക
(ചുവടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു).
അടുത്തതായി സെക്യൂരിറ്റി ടാബ് എടുക്കുക.
ഇപ്പോള്‍ വലതുവശത്തായി Active
Sessions നു അടുത്ത് Edit എന്നാ ലിങ്ക് കാണാവുന്നതാണ്. ഇതു ക്ലിക്ക്
ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് ആക്റ്റീവ് ആയിട്ടുള്ള ലോക്കെഷന്‍സ് ലിസ്റ്റ് ചെയ്യപ്പെടും.
ഇതില്‍ നമുക്ക് ആവശ്യമില്ലാത്ത ലോക്കെഷന്‍സ് End Activities ക്ലിക്ക് ചെയ്തു ഒഴിവാക്കാവുന്നതാണ്.