
ആദ്യമായി, നമുക്ക് ലഭിക്കേണ്ട ചിത്രങ്ങള്‍
ഉള്ള ഫയലിന്‍റെ ഒരു കോപ്പി എടുത്തുവക്കുക. ( ഫയലില്‍ റൈറ്റ് ക്ലിക്ക്
ചെയ്തു Copy എന്നാ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, ഡെസ്ക്ടോപ്പ് ല്‍
എവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്തു Paste ക്ലിക്ക് ചെയ്യുക. ) നമ്മുടെ ഫയലിന്‍റെ
ഒറിജിനല്‍ കോപ്പി സുരക്ഷിതമായി ഇരിയ്ക്കാന്‍ വേണ്ടിയാണു ഇത്.
ഇനി ഡെസ്ക്ടോപ്പില്‍ ഉള്ള വേര്‍ഡ്
ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Rename സെലക്ട് ചെയ്യുക (അല്ലെങ്കില്‍
കീബോര്‍ഡില്‍ F2 ബട്ടണ്‍ അമര്‍ത്തുക).
ഫയലിന്‍റെ പേരിന്‍റെ അവസാനം ഉള്ള .doc ( ചിലപ്പോള്‍ വെര്‍ഷനുകള്‍ക്ക്
അനുസരിച്ച് .docx എന്നോ ഒക്കെ ആവാം.)
എന്നത് മാറ്റി .zip എന്ന്‍ ആക്കുക ( ഇതിനു വേണ്ടി ആണ് നമ്മള്‍
Rename ഓപ്ഷന്‍ എടുത്തത് .docx എന്ന് ഫയലിന്‍റെ അവസാനം കാണുന്നില്ലെങ്കില്‍
.zip ആക്കിയിട്ട് പ്രയോജനമില്ല. docx കാണിക്കുന്നത് എങ്ങനെ എന്ന് അറിയാന്‍
നിങ്ങളുടെ Windows ഏതാണ് എന്ന് താഴെ comment ആയി രേഖപ്പെടുത്തുക. തീര്‍ച്ചയായും
സഹായിക്കുന്നതാണ്.). ഇനി Enter ബട്ടണ്‍ പ്രസ് ചെയ്യുക. ഇപ്പോള്‍
ഫയലിന്‍റെ പേരിന്‍റെ എക്സ്റ്റന്‍ഷന്‍ മാറിയിട്ടുണ്ടാവും. ഉദാഹരണമായി, നിങ്ങളുടെ
ഫയല്‍ techiefeeds.docx ആണെങ്കില്‍ ഇപ്പോള്‍ techiefeeds.zip എന്ന്
ആയിരിക്കും).
അടുത്തതായി, ഈ ഫയല്‍ റൈറ്റ് ചെയ്ത് Extract
Here ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഈ ഫയലിന് അടുത്തായി അതെ പേരില്‍ ഒരു ഫോള്‍ഡര്‍
ഉണ്ടായിട്ടുണ്ടാവും. ഈ ഫയല്‍ ഓപ്പണ്‍ ചെയ്തു അതില്‍ Images എന്നാ ഫോള്‍ഡര്‍
തുറന്നാല്‍ നിങ്ങളുടെ ഫയലിലെ എല്ലാ ചിത്രങ്ങളും അതില്‍ ഉണ്ടാവും.
ഒരു ഡോകുമെന്റില്‍ ഒരുപാട് ഇമേജെസ്
വരുമ്പോള്‍ എല്ലാ ചിത്രങ്ങളും ഒരുമിച്ച് എടുക്കാന്‍ ഈ വഴിയിലൂടെ എളുപ്പത്തില്‍
സാധിക്കും.
എന്തെങ്കിലും ഡൌട്ട് അല്ലെങ്കില്‍ ഈ വഴി
വര്‍ക്ക് ചെയ്യുന്നില്ലെങ്ങില്‍ താഴെ രേഖപ്പെടുത്തുക.
ഈ ആര്‍ട്ടിക്കിള്‍
ഇഷ്ട്ടപ്പെട്ടുവെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കില്ലല്ലോ....