
Camera Mouse 2013 ( ക്യാമറ മൗസ് 2013 ) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത് BOSTON കോളേജ് ആണ്... അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കും കൈകാലുകളുടെചലനശേഷി നഷപ്പെട്ടവര്‍ക്കുമാണ് ഈ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഉപകരിക്കുക....
ക്യാമറ മൗസ് 2013 എങ്ങനെ വര്‍ക്ക് ചെയ്യുന്നു എന്ന് നോക്കാം....
നിങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഓപ്പണ്‍ ചെയ്യുമ്പോള്‍, ക്യാമറ മൌസിന്‍റെ വിന്‍ഡോയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഇമേജ് കാണാവുന്നതാണ്... ഇനി നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങള്‍ കമ്പ്യൂട്ടറില്‍ കാണുന്ന നിങ്ങളുടെ ഇമേജില്‍ എവിടെയെങ്കിലും ( കൂടുതല്‍ കൃത്യതയ്ക്ക് കണ്ണ് അല്ലെങ്കില്‍ മൂക്ക് ഉപയോഗിക്കുക..) മൗസ് കൊണ്ട് ക്ലിക്ക് ചെയ്യുക എന്നതാണ്... ( ഇപ്പോള്‍ നിങ്ങള്‍ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന പൊയന്റില്‍ ഉണ്ടാകുന്ന ചലനത്തിന് അനുസൃതമായിട്ടായിരിക്കും മൗസ് പൊയന്റെര്‍ വര്‍ക്ക് ചെയ്യുക.)
ഇനി നിങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ റണ്ണിംഗ് ആണെങ്കില്‍, നിങ്ങളുടെ മൗസ് പൊയന്റെര്‍ ഇനി മുതല്‍ നിങ്ങളുടെ ഫെയിസിനു അനുസൃതമായിട്ടായിരിക്കും ചലിക്കുക..
കേള്‍ക്കുമ്പോള്‍ സിമ്പിള്‍ ആയി തോന്നാമെങ്കിലും ഇമേജ് പ്രോസിസ്സിംഗ് പോലുള്ള സങ്കീര്‍ണമായ പ്രക്രിയകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സോഫ്റ്റ്‌വെയര്‍
ഉപയോഗിച്ച് കൂടുതല്‍ പ്രവര്‍ത്തങ്ങള്‍, അതായത്, ക്ലിക്ക്, റൈറ്റ് ക്ലിക്ക്,
ഡബിള്‍ ക്ലിക്ക് എന്നിവ ചെയ്യുന്നത്
എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
തീര്‍ച്ചയായും ഷെയര്‍ ചെയ്യുമല്ലോ..... :)